ഇന്നത്തെ പ്രധാന വാർത്തകൾ (21-05-2020)

ബെവ്ക്യൂ ആപ്പ് വൈകും; മദ്യവിതരണത്തിന് ഇനിയും കാത്തിരിക്കണം
മദ്യ വിൽപ്പനയ്ക്കുള്ള വിർച്ച്വൽ ക്യൂ ആപ്പായ ബെവ്ക്യൂ വൈകും. ഗൂഗിളിന്റെ സുരക്ഷാ അനുമതി ലഭിക്കാത്തതാണ് ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തുന്നത് വൈകാൻ കാരണം. പ്രശ്‌നം പരിഹരിക്കാൻ കമ്പനിക്ക് ഗൂഗിൾ നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണം
രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണമാണ്. 5609 പോസിറ്റീവ് കേസുകളും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,359 ആയി. 3435 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. 63624 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 45300 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം
രാജ്യത്തെ കൊവിഡ് കേസുകളിൽ വൻവർധനവ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ഉത്തർപ്രദേശിൽ മടങ്ങിയെത്തിയ 1041 കുടിയേറ്റ തൊഴിലാളികൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 6000 കടന്നു.
Story Highlights- Todays news headlines may 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here