തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു

rain kerala

തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒൻപത് മണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ തിരുവനന്തപുരത്തെ പല മേഖലകളും വെള്ളത്തിനടിയിലായി. മലയോര മേഖലകളിൽ വ്യാപക കൃഷിനാശം ഉണ്ടായി. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.

തൊളിക്കോട് മേത്തോട്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. കരമനയാറും വാമനപുരം നദിയും കരകവിഞ്ഞൊഴുകുന്നതിനാൽ ഇരു കരകളിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

read also:സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം

തൃശൂർ, കാസർഗോഡ്, പാലക്കാട് ജിലകളിലൊഴികെ കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. തെക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Story highlights-Heavy rains in southern Kerala; Yellow Alert Announced at Pathanamthittaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More