മലപ്പുറത്തും തൃശൂരും കൊവിഡ് സ്ഥിരീകരിച്ചത് പുറംനാട്ടിൽ നിന്ന് എത്തിയവർക്ക്

covid 19

മലപ്പുറം ജില്ലയിൽ നാല് പേർക്കും തൃശൂർ ജില്ലയിൽ മൂന്ന് പേർക്കും പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി എത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

തൃശൂരിൽ കഴിഞ്ഞ 18 ന് രോഗം സ്ഥിരീകരിച്ച ദമാമിൽ നിന്നെത്തിയ കോതപ്പറമ്പ് സ്വദേശിയുടെ മകൻ, മകന്റെ ഭാര്യ, ഒരു വയസുളള കുഞ്ഞ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് 20 ന് ആണ് ഇവർ ദമാമിൽ നിന്ന് മടങ്ങി എത്തിയത്. സംഘത്തിലെ ഒരാൾക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ കുടുംബാംഗങ്ങളെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവപരിശോധന നടത്തുകയും ചെയ്തു.ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Read Also: കൊച്ചിയിൽ ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

മുംബൈയിൽ നിന്നെത്തിയ നന്നമ്പ്ര തെയ്യാലിങ്ങൽ സ്വദേശി, മുന്നിയൂർ പാറേക്കാവ് സ്വദേശി, മഹാരാഷ്ട്രയിലെ റായ്ഗഡിൽ നിന്നെത്തിയ ആതവനാട് കരിപ്പോൾ സ്വദേശി, ആന്ധ്രപ്രദേശിലെ കർണ്ണൂളിൽ നിന്നെത്തിയ വള്ളിക്കുന്ന് ആലിൻചുവട് സ്വദേശി എന്നിവർക്കാണ് മലപ്പുറം ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർ നാല് പേരും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ മലപ്പുറം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 61 ആയി. 38 പേർ രോഗബാധിതരായി ചികിത്സയിൽ തുടരുന്നുണ്ട്.

 

coronavirus, malappuram, thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top