സൂം ആപ് നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടീസ്

സൂം ആപ് നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടീസ്. നാലാഴ്ചയ്ക്കകം കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സൂം ആപ് സ്വകാര്യത ഉറപ്പാക്കിയിട്ടില്ലെന്നും സുരക്ഷിതമല്ലെന്നും ആരോപിച്ച പൊതുതാത്പര്യഹർജിയിലാണ് നടപടി.
അതേസമയം, സൂം ആപ് സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. സുരക്ഷിതമല്ലാതെ ആപ് ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെ വിവരങ്ങൾ സൈബർ ക്രിമിനലുകൾക്ക് ചോർത്തിയെടുക്കാൻ സാധിക്കും. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യണമെന്നും ഓരോ മീറ്റിങ്ങിംഗിലും പാസ്വേഡുകൾ മാറ്റണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ടിക് ടോക് ആപ് പോലെ സൂം ആപിന്റെയും സെർവറുകൾ ചൈനയിലാണുള്ളത്.
സർക്കാർ ജീവനക്കാരുടെ കംപ്യൂട്ടറുകളിൽ സൂം ആപ് ഉപയോഗിക്കുന്നതിനു ഗൂഗിൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂരിൽ അധ്യാപകർ സൂം ആപ് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ജർമനി, തായ്‌വാൻ എന്നീ രാജ്യങ്ങളിലും ആപിന് വിലക്കേർപെടുത്തിയിട്ടുണ്ട്.
Story highlights-Supreme Court notice to Center on plea to ban Zoom App
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here