ആലപ്പുഴയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്; ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

ആലപ്പുഴ ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 13 ആയി. ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശിയായ യുവാവ് മെയ് 17 നാണ് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മാവേലിക്കര സ്വദേശിയായ യുവാവ് മെയ് 19 നാണ് സൗദിയില്‍ നിന്ന് കൊച്ചിയിലെത്തി. ഇരുവരും കേരളത്തിലെത്തിയ ശേഷം ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റീനിലായിരുന്നു.
Read Also:ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 18 പേർ വിദേശത്ത് നിന്നെത്തിയവർ; 13 പേർക്ക് രോഗം പടർന്നത് സമ്പർക്കത്തിലൂടെ
മുംബൈയില്‍ നിന്ന് വന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവതിയും മറ്റേയാള്‍ ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശിയായ യുവാവുമാണ്. കുട്ടനാട് സ്വദേശി 19ന് ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം ആലപ്പുഴ ജില്ലയിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി മെയ് 19ന് എറണാകുളത്ത് ട്രെയിനില്‍ എത്തിയശേഷം ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റീനിലായിരുന്നു. മെയ് 21ന് കൊവിഡ് സ്ഥിരീകരിച്ച ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കാണ് ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ
കൊവിഡ് സ്ഥിരീകരിച്ചത്.
Story highlights-five new covid cases confirmed in alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here