‘ലോക്ക് ഡൗണിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യാമായിരുന്നു’; നീതി ആയോഗ് സിഇഒ

ലോക്ക് ഡൗണിനെ തുടർന്ന് കഷ്ടതകൾ അനുഭവിക്കേണ്ടിവന്ന കുടിയേറ്റ തൊഴിലാളികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. കൊവിഡ് വ്യാപനം കുറയ്ക്കുന്നതിൽ ലോക്ക് ഡൗൺ വിജയിച്ചു
എന്നാൽ, കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെതായി അദ്ദേഹം വിലയിരുത്തി.  എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റതൊഴിലാളികളുടെ പ്രശ്നം ഒരു വെല്ലുവിളിയായിരുന്നുവെന്ന് മനസിലേക്കേണ്ടതായിരുന്നു. ഇന്ത്യയെ പോലുള്ള ഫെഡറൽ സമവിധാനത്തിന് ഇതിന് പരിമിതമായ പങ്കുണ്ട്. തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമായിരുന്നു. പ്രാദേശിക, ജില്ലാ സംസ്ഥാന തലങ്ങളിൽ ഇതിനായി ഒട്ടേറെ മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നുവെന്ന് ഞാൻ കരുതുന്നതായി നീതി ആയോഗ് സിഇഒ പറഞ്ഞു.

Story highlight:’Lockdown could do a lot to solve the problems of migrant workers’; neethi Aayog is the CEO

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top