വൈക്കം മഹാദേവ ക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു; ചുഴലിക്കാറ്റിനെ തുടർന്ന് 40 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായി വിലയിരുത്തൽ

ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. അടുത്തമാസം അഞ്ചിന് മുമ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഞായറാഴ്ച ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ക്ഷേത്രത്തിൽ നാൽപ്പത് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ക്ഷേത്രകലാപീഠം, തിടപ്പള്ളി, വലിയ അടുക്കള, ദേവസ്വം ഓഫീസ്, ആന പന്തലുകൾ എന്നിവയുടെ അറ്റകുറ്റ പണികൾ ആരംഭിച്ചു. ശ്രീകോവിലിനോട് ചേർന്നുള്ള ഭാഗമാണ് അടിയന്തരമായി കേടുപാട് തീർക്കുക. തന്ത്രിമാരുടെ നിർദ്ദേശപ്രകാരം പ്രത്യേക പ്രാർത്ഥന ചടങ്ങുകൾക്കു ശേഷമാണ് നിർമാണ ജോലികൾ ആരംഭിച്ചത്.

വൈക്കം വലിയ കവലയിലെ അലങ്കാര ഗോപുരത്തിന്റെ കേടുപാടുകളും ഇതിനൊപ്പം തീർക്കും. ചുഴലിക്കാറ്റിൽ വൈക്കം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്.

Story highlight: Repairs to Vaikom Mahadeva Temple commenced; An estimated loss of Rs 40 lakh was caused by the cycloneനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More