വരന് പാസ് ലഭിച്ചില്ല; ഒടുവിൽ കുമളി ചെക്ക് പോസ്റ്റിൽവച്ച് വിവാഹം

lockdown marriage

കേരളത്തിലേക്ക് എത്താൻ വരന് പാസ് ലഭിക്കാതെ വന്നതോടെ കുമളി ചെക്ക്‌പോസ്റ്റിൽ വെച്ച് വിവാഹം. തമിഴ്‌നാട് സ്വദേശിയായ വരന് കേരളത്തിലെ കോട്ടയം സ്വദേശിനിയായിരുന്നു വധു. വിവാഹ ശേഷം വധു വരന്മാർ ഒന്നിച്ച് തമിഴ്‌നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് കമ്പത്ത് സ്ഥിരതാമസമാക്കിയ രത്‌ന- സെൽവറാണി ദമ്പതികളുടെ മകൻ പ്രദീപായിരുന്നു വരൻ. കോട്ടയം സ്വദേശിനി ഗായത്രി ആണ് വധു. വണ്ടിപ്പെരിയാർ വാളാർഡി ക്ഷേത്രത്തിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. വരന്റെ വീട്ടുകാർ 5 പേർക്ക് പാസ് എടുത്തു. എന്നാൽ, കേരളത്തിലേയ്ക്ക് കടക്കാൻ വരനും തമിഴ്‌നാട്ടിലേക്ക് പോകാൻ വധുവിനും പാസ് ലഭിക്കാത്തതിനെ തുടർന്ന് പൊതുപ്രവർത്തകരുടെയും, ഉദ്യോഗസ്ഥരുടെയും ഇടപെടീൽ മൂലം വിവാഹം അതിർത്തിയിൽ ഗംഭീരമാക്കി.

Read Also:ഗോൾ ആഘോഷത്തിൽ സാമൂഹ്യ അകലം; സാധാരണയിലും നീണ്ട സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ച്: തിരിച്ചു വരവിൽ ഫുട്ബോൾ ഇങ്ങനെ: വീഡിയോ

സാമൂഹ്യ അകലം പാലിച്ചുള്ള വിവാഹത്തിന് കേരളത്തിലെ ഉദ്യോഗസ്ഥർ പാസ് തയാറാക്കിയതോടെ വിവാഹ ഇവർ കമ്പത്തേയ്ക്ക് മടങ്ങി.

Story highlights-The groom did not get a pass; Finally, Kumali got married at the check post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top