Advertisement

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിച്ചു

May 25, 2020
Google News 1 minute Read

62 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിച്ചു.
ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള ആദ്യവിമാനം പുലർച്ചെ 4.45 നും മുംബൈ- പട്ന വിമാനം രാവിലെ 6.45 നും പുറപ്പെട്ടു. കൊച്ചിയിൽ നിന്ന് 13 സർവീസുകളാണ് ഇന്നുള്ളത്. തിരുവനന്തപുരം-6, കോഴിക്കോട്-3, കണ്ണൂർ-1 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് ഇന്ന് നടത്തുന്ന സർവീസുകൾ.

തിരുവനന്തപുരത്തേക്ക് മൂന്ന് വിമാന സർവീസുകളാണ് ഇന്ന് എത്തുക. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ഡൽഹിയിൽ നിന്നും ഒരു വിമാനവുമാണ് തിരുവനന്തപുരത്ത് ഇന്ന് എത്തുന്നത്. കോഴിക്കോടേക്ക് രണ്ട്വിമാനങ്ങളും ഡൽഹിയിലേക്ക് ഒരു വിമാനവും ഇന്ന് യാത്ര തിരിക്കും. രാവിലെ 8.30ന് കോഴിക്കോട്ടേക്കാണ് തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടത്.

കേരളത്തിലെത്തുന്ന യാത്രക്കാർക്കായി സംസ്ഥാന സർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾപുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർ കൊവിഡ് ജാഗ്രത സൈറ്റിൽരജിസ്റ്റർ ചെയ്യണം. ഒന്നിലധികം പേർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ എല്ലാവരുടേയും വിവരങ്ങൾ രജിസ്‌ട്രേഷനിൽ ഉൾപ്പെടുത്തണം. മൊബൈൽ നമ്പറിലേക്ക് ക്യുആർ കോഡ് അടങ്ങുന്ന യാത്ര പെർമിറ്റ് ലഭിച്ചശേഷം യാത്ര ആരംഭിക്കുക. ബോഡിംഗ് പാസ് നൽകുന്നതിന് മുൻപ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെയെന്ന് എയർലൈൻ ജീവനക്കാർ പരിശോധിക്കണം. സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ക്വറന്റീനിൽ കഴിയണം.

Story highlight: Domestic flights started today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here