കൊച്ചിയിൽ നിർമാണ കമ്പനി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി കുണ്ടന്നൂർ മേൽപ്പാലത്തിൽ നിർമാണ കമ്പനി ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നിർമാണം പുരോഗമിക്കുന്ന പാലത്തിലെ വശത്തെ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

read also: അട്ടപ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

കുന്നത്തുനാട് സ്വദേശി ഷിബിയാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാകാം മരണം കാരണമെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

story highlights- hanged to death, kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top