Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (25-05-2020)

May 25, 2020
Google News 1 minute Read
todays news headlines may 25

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം; മിന്നൽ മുരളി സെറ്റ് പൊളിച്ച വിഷയത്തിൽ മുഖ്യമന്ത്രി

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് പൊളിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ്; കെ ഫോൺ ഡിസംബറിൽ; സർക്കാരിന്റെ ഭാവി പദ്ധതികൾ ഇങ്ങനെ

സംസ്ഥാന സർക്കാരിന്റെ ഭാവി പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം കാത്തിരുന്ന സ്വപ്‌ന പദ്ധതികളായ കെ ഫോണും, പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റും ഈ വർഷം തന്നെ നടപ്പിലാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രതിസന്ധികളേറെ, എന്നാൽ വികസനരംഗം തളർന്നില്ല; സർക്കാർ ഇതുവരെ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാർ നാല് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ വികസ പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി. പിണറായി സർക്കാർ അധികാരത്തിലേറിയത് മുതൽ നിപ്പയായും, പ്രളയമായും നിരവധി പ്രതിസന്ധികളിലൂടെയാണ് കേരളം കടന്നുപോയത്. പ്രതിസന്ധികൾ ഏറെയായിരുന്നെങ്കിലുംവികസനരംഗം തളർന്നില്ല എന്നത് അഭിമാനത്തോടെ പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാജ്യത്ത് കൊവിഡ് മരണം 4000 കടന്നു; 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകൾ

രാജ്യത്ത് കൊവിഡ് മരണം 4021 ആയി. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലും റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകളും 154 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 138845 ആയി. 77103 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 57720 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ഉത്രയുടെ കൊലപാതകം: യുവതിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു; സൂരജിനെ എത്തിച്ചത് അതീവ രഹസ്യമായി

ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നു. ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഉത്രയുടെ ഏറത്തെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ്.

Story Highlights- todays news headlines may 25

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here