Advertisement

‘ലോക്ക് ഡൗൺ ഇളവ് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കാൻ കാരണമായി’: കേന്ദ്ര ആരോഗ്യ മന്ത്രാലയം

May 26, 2020
Google News 2 minutes Read
lockdown

ലോക്ക് ഡൗൺ നിയമങ്ങൾ ശരിയായി നടപ്പാക്കാത്തതും സംസ്ഥാനാന്തര യാത്ര അനുവദിച്ചതുമാണ് കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കാൻ കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നവിടങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കാനിടയായ സാഹചര്യത്തിലായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം.

കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനും മറ്റ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും അഞ്ച് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആരോഗ്യ സെക്രട്ടറിമാർ, എൻഎച്ച്എം ഡയറക്ടർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

Read Also:ലോക്ക് ഡൗൺ പാളി; അടുത്ത നീക്കം എന്തെന്ന് പ്രധാനമന്ത്രിയോട് രാഹുൽ

രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലുള്ള ക്വാറന്റീൻ കേന്ദ്രങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളും താത്ക്കാലിക ആരോഗ്യ കേന്ദ്രങ്ങളും സജ്ജീകരിക്കാനും ആയുഷ്മാൻ ഭാരത് കേന്ദ്രങ്ങളിലൂടെ സംസ്ഥാനങ്ങളിലേക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളിൽ രോഗബാധ വർധിക്കുന്ന സാഹചര്യം ഒഴിക്കാൻ അടിയന്തിര പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശം നൽകി.

Story highlights-‘Lockdown exemption leads to rise in Covid cases in some states’: Union Ministry of Health

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here