Advertisement

‘ഇനി ഓസ്ട്രേലിയക്കെതിരെ ഇരട്ട ശതകം അടിക്കരുത്’; രോഹിതിനോട് അപേക്ഷയുമായി ബ്രെറ്റ് ലീ

May 26, 2020
Google News 2 minutes Read
rohit sharma brett lee

ഇനി ഓസ്ട്രേലിയക്കെതിരെ ഇരട്ടശതകം അടിക്കരുതെന്ന് രോഹിതിനോട് അപേക്ഷിച്ച് മുൻ ഓസീസ് പേസ് ബൗളർ ബ്രെറ്റ് ലീ. പാകിസ്താനെതിരെയോ വെസ്റ്റ് ഇൻഡീസിനെതിരെയോ ഇരട്ടസെഞ്ചുറി നേടുന്നതിൽ കുഴപ്പമില്ലെന്നും തങ്ങൾക്കെതിരെ അടിക്കരുതെന്നും ലീ പറയുന്നു. സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് കണക്ടഡ് എന്ന ഷോയിലാണ് ലീ രോഹിതിനോട് ഇക്കാര്യം അപേക്ഷിച്ചത്.

Read Also: ഗാലറിയിൽ നിന്ന് ഇന്ത്യക്ക് ഒരു തരത്തിലും പിന്തുണ ലഭിക്കാത്തത് ബംഗ്ലാദേശിൽ മാത്രം: രോഹിത് ശർമ്മ

“ഇനിയും ഒരുപാട് ഇരട്ട ശതകങ്ങള്‍ നേടാന്‍ രോഹിത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ഇനി അരുത്, പ്ലീസ്. മറ്റെതെങ്കിലും രാജ്യത്തിനെതിരെ, പാകിസ്താനെതിരെയോ, വെസ്റ്റ് ഇന്‍ഡീസിനെതിരെയോ നേടിക്കൊള്ളൂ. എന്നാൽ, ഓസ്‌ട്രേലിയക്കെതിരെ പാടില്ല.”- ബ്രെറ്റ് ലീ പറഞ്ഞു.

“ഇനിയും ഒരുപാട് വർഷങ്ങൾ രോഹിതിനു കളിക്കാനാവും. സുന്ദരമായ ബാറ്റിംഗാണ് രോഹിതിനെപ്പറ്റി ആലോചിക്കുമ്പോൾ എനിക്ക് ആദ്യം തോന്നുന്നത്. അദ്ദേഹം വളരെ ആക്രമണോത്സുകതയോടെയാണ് ബാറ്റ് ചെയ്യുന്നത്. അദ്ദേഹം ബാറ്റ് ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിക്കുന്നത് ബാറ്റിൽ പന്ത് കൊള്ളുമ്പോഴുള്ള ശബ്ദമാണ്. ബാറ്റിൻ്റെ മധ്യത്തിൽ പന്ത് കൊള്ളുമ്പോൾ ഉണ്ടാവുന്ന ശബ്ദം വ്യത്യസ്തമാണ്.”- ലീ കൂട്ടിച്ചേർത്തു.

Read Also: 2011 ലോകകപ്പ് മുതൽ 2019 ലോകകപ്പ് വരെ; രോഹിത് ശർമ്മ ക്രിക്കറ്റ് ലോകത്തിനു നൽകുന്നത്

2013ലാണ് രോഹിത് ഏകദിനത്തിലെ തന്റെ ആദ്യ ഇരട്ട ശതകം നേടുന്നത്. ഓസ്ട്രേലിയയായിരുന്നു എതിരാളികൾ. പിന്നീട് ലങ്കക്കെതിരെ രണ്ട് തവണ രോഹിത് ഈ നേട്ടം ആവർത്തിച്ചു. ഏകദിനത്തിൽ ഏറ്റവുമധികം ഇരട്ടശതകങ്ങൾ അടിച്ച താരമാണ് രോഹിത് ശർമ്മ. 29 സെഞ്ചുറികളും രോഹിതിൻ്റെ പേരിൽ ഉണ്ട്.

Story Highlights: rohit sharma brett lee double century

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here