ആലപ്പുഴ- ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവെ നിർമാണം കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തും

kerala road

കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ- ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവെയുടെ വിശദമായ പദ്ധതിക്ക് അനുമതി നൽകാൻ തീരുമാനമായി. നിർമാണ ചെലവായി 624.48 കോടിയാണ് പ്രതീക്ഷിക്കുന്നത്.

ഇതിനു പുറമേ, റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് കീഴിൽ ഏറ്റെടുത്തിട്ടുള്ള പൊതുമരാമത്ത് റോഡുകളുടെ പട്ടികയിൽ എറണാകുളം ജില്ലയിലെ ആരക്കുന്നം-ആമ്പല്ലൂർ-പൂത്തോട്ടം -പിറവം റോഡും പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡും ഉൾപ്പെടുത്താനും തീരുമാനമായി.

Read Also:ആലപ്പുഴയിൽ കൊവിഡ് പൊസിറ്റീവായ യുവാവിനെതിരെ വ്യാജ പ്രചരണം;കുടുംബത്തെ ഒറ്റപ്പെടുത്തുന്നു

മാത്രമല്ല, കേരള പുനർനിർമാണ പദ്ധതി മുഖേന കാസർഗോഡ് റവന്യൂ ഡിവിഷണൽ ഓഫീസ് കെട്ടിടം നിർമിക്കാനും 4 കോടി രൂപ അനുവദിച്ചു.

Story highlights-Construction of Alappuzha-Changanassery Elevated Highway will be included in the Kerala Reconstruction Project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top