കോട്ടയം ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ ഇനിമുതൽ രാത്രി എട്ടുവരെ സാമ്പിള്‍ ശേഖരണം

കോട്ടയം ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ കൊവിഡ്-19 പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണത്തിന് ഇനി മുതല്‍ എല്ലാ ദിവസവും വൈകുന്നേരം എട്ടു വരെ സൗകര്യമുണ്ടാകും. ഇതുവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് വൈകുന്നേരം വരെ സാമ്പിള്‍ ശേഖരിച്ചിരുന്നത്.
Read Also:കോട്ടയം ജില്ലയില്‍ ആറുപേര്‍ക്കുകൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി
പരിശോധന വ്യാപകമാക്കുന്നതിന്‍റെ ഭാഗമായാണ് പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളിലും സമയം ദീര്‍ഘിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ സാമ്പിള്‍ ശേഖരണം അവിടെത്തന്നെയാണ് നടത്തുന്നത്.ഇതിനു പുറമെ ജില്ലയില്‍ സ്രവശേഖരണത്തിനായി ഒരു മൊബൈല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
Story Highlights – covid sample collection Kottayam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here