സംസ്ഥാനത്ത് നാലുവർഷംകൊണ്ട് 4093 കിലോമീറ്റർ റോഡ് ഉന്നത നിലവാരത്തിൽ പൂർത്തിയാക്കി

സംസ്ഥാനത്ത് നാലുവർഷംകൊണ്ട് 4093 കിലോമീറ്റർ റോഡ് ഉന്നത നിലവാരത്തിൽ പൂർത്തിയാക്കി. ആധുനിക സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്ത് മികവുറ്റ നിര്‍മാണ പ്രവൃത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ദീർഘകാലം ഈടു നിൽക്കുന്ന റോഡുകൾ നിർമിക്കുന്നതിൻ്റെ ഭാഗമായി ബിഎം ആൻഡ് ബിസി നിലവാരത്തിൽ 4093 കിലോമീറ്റർ റോഡുകളാണ് പൂർത്തിയാക്കിയത്.
2016-17 വർഷത്തിൽ 951.3 കിലോമീറ്റർ,
2017-18 വർഷത്തിൽ 999. 43 കിലോമീറ്റർ,
2018-19 വർഷത്തിൽ 669.99 കിലോമിറ്റർ,
2019-20 വർഷത്തിൽ 1472.28 കിലോമീറ്റർ
NRMB ( റബ്ബർ ) ഉപയോഗിച്ച് നിർമിച്ചത് – 2118 കിലോമീറ്റർ റോഡാണ്. പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ചത് – 336 കിലോമീറ്റർ റോഡും ജിയോ – ടെക്സ്റ്റൈൽസ് ഉപയോഗിച്ച് നിർമിച്ചത് – 49 കിലോമീറ്റർ റോഡുമാണ്.
Read Also:സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,04,336 പേര്‍; ജില്ലകളിലെ കണക്കുകൾ
പുതിയ കാലം പുതിയ നിര്‍മാണം എന്ന പുതിയ കാഴ്ചപാട് അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ പൊതുമരാമത്ത് വകുപ്പ് കാലോചിതമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. കേരളത്തിലെ പാതകളും, പാലങ്ങളും, കെട്ടിടങ്ങളും, അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – state completed 4093km roads in high level
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here