ഇന്നത്തെ പ്രധാന വാർത്തകൾ (28-05-2020)

todays news headlines may 28

രണ്ട് കൊലപാതക ശ്രമത്തിലും ഉത്രയ്ക്ക് ഉറക്കഗുളിക നൽകിയിരുന്നു; ഉത്ര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഉത്രയെ കൊല്ലാനുള്ള രണ്ട് ശ്രമത്തിലും സൂരജ് ഉറക്കഗുളിക നൽകിയതായി മൊഴി. ഗുളിക നൽകിയ വിവരം സൂരജ് അന്വേഷണസംഘത്തോട് സമ്മതിച്ചു. അതേസമയം കൊലപാതകത്തിന് കാരണം വിവാഹമോചനം ആവശ്യപ്പെട്ടതാണെന്ന സൂരജിന്റെ കുറ്റസമ്മതമൊഴി ഉത്രയുടെ അച്ഛൻ വിജയസേനൻ തള്ളി.

മദ്യ വിൽപ്പനയ്ക്കായി ബാറുകളിൽ ബദൽ മാർഗം

മദ്യ വിൽപ്പനയ്ക്കായി ബാറുകളിൽ ബദൽ മാർഗമൊരുങ്ങുന്നു. ക്യൂആർ കോഡിന് പകരം ബെവ്‌കോ ഇടോക്കൺ നമ്പറും, മൊബൈൽ നമ്പറും നോക്കി മദ്യം നൽകാനാണ് നിർദേശം.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6566 കൊവിഡ് കേസുകളും 194 മരണവും

രാജ്യത്തെ കൊവിഡ് മരണം 4531 ആയി. ആകെ പോസിറ്റീവ് കേസുകൾ 1,58,333 ആയി. 24 മണിക്കൂറിനിടെ 6566 പോസിറ്റീവ് കേസുകളും 194 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 86110 പേരാണ് ചികിത്സയിലുള്ളത്. 67691 പേർ രോഗമുക്തി നേടി.

കൊച്ചി മെട്രോ തൈക്കുടം മുതൽ പേട്ട വരെ സർവീസ് ഉടൻ

കൊച്ചി മെട്രോ സർവീസ് പേട്ടയിലേയ്ക്ക് നീളുന്നു. തൈക്കുടം മുതൽ പേട്ട വരെയുള്ള സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളും പരിശോധനയും പൂർത്തിയായിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉദ്ഘാടനം നാളെ ഉണ്ടായേക്കും. അടുത്തമാസം സർവീസ് ആരംഭിക്കുമെന്നാണ് വിവരം.

Story Highlights- todays news headlines may 28

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top