Advertisement

അരുവിക്കര ഡാം ഷട്ടറുകൾ ഉയർത്തി

May 29, 2020
Google News 1 minute Read
aruvikkara dam shutter lifted

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാം ഷട്ടർ ഉയർത്തി. മൂന്നാം ഷട്ടർ 70 സെൻി മീറ്ററും നാലാം ഷട്ടർ ഒരു മീറ്ററും ഉയർത്തി. കരമന, കിള്ളിയാറിന് ഇരുകളിലുമുള്ളവർ ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്. എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് 33.60 മീറ്ററിലെത്തിയ സാഹചര്യത്തിൽ ബാരേജിന്റെ മൂന്ന് ഷട്ടർ 50 സെൻറിമീറ്റർ ഉയർത്തിയിരുന്നു. ഡാമിന്റ ജലസംഭരണശേഷി 34.95 മീറ്റർ ആണ്. ഇതേ തുടർന്ന് പെരിയാറിന്റെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്.

നാളെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും ഇടുക്കിയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Story Highlights- aruvikkara dam shutter lifted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here