Advertisement

പിണറായിക്കൊപ്പം ജയിൽ ജീവിതം; കൂടെ കോടിയേരിയും എം വി രാഘവനും

May 29, 2020
Google News 1 minute Read

കേരള രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണ് എം പി വീരേന്ദ്രകുമാർ. 1951ൽ പതിനഞ്ചാം വയസിൽ ജയപ്രകാശ് നാരായണനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടായിരുന്നു വീരേന്ദ്രകുമാർ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ധീരമായി പോരാടിയ അദ്ദേഹം ജയിൽ ജീവിതം അനുഭവിച്ചു.

അടിയന്തിരാവസ്ഥക്കാലത്ത് ഒളിവിൽ പോയ വീരേന്ദ്രകുമാർ ഒമ്പത് മാസത്തിന് ശേഷം മൈസൂരിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. അവിടെ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, സയ്യദ് ഉമ്മർ ബഫാഖി തങ്ങൾ, ചെറിയ മാമ്മുകേയി, ഇമ്പിച്ചി കോയ, കെ ചന്ദ്രശേഖരൻ, അബു സാഹബ്, പിഎം അബൂബക്കർ, എംവി രാഘവൻ എന്നിവർക്കുമൊപ്പമായിരുന്നു വീരേന്ദ്രകുമാറിന്റെ ജയിൽവാസം.

read also: സ്ഥാനമേറ്റെടുത്ത് 48 മണിക്കൂറിനുള്ളിൽ രാജിവച്ച മന്ത്രി; കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായി; എം പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതം

രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനും എന്ന നിലയിൽ കൂടിയാണ് വിരേന്ദ്രകുമാർ ശ്രദ്ധനേടിയിരുന്നത്. രാഷ്ട്രീയ, സാസ്‌കാരിക രംഗത്തെ വേറിട്ട മുഖവും ശബ്ദവുമായിരുന്ന വീരേന്ദ്രകുമാർ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനും പ്രാധാന്യം നൽകിയിരുന്നു.

Story highlights- m p veerendra kumar, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here