സർക്കാർ പ്രഖ്യാപിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

cleaning

സർക്കാർ പ്രഖ്യാപിച്ച ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ വീടും പരിസരവും ശുചീകരിക്കുന്നതിന് ഇന്ന് മുന്നിട്ടിറങ്ങി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുഇടങ്ങളും ശുചീകരിക്കുന്നുണ്ട്.

കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുളള സാധ്യത മുന്നിൽക്കണ്ടാണ് സർക്കാർ ഇന്ന് ശുചീകരണ ദിനമായി പ്രഖ്യാപിച്ചത്. പൊതുഇടങ്ങളും വീടും പരിസരവും എല്ലാം ശുചീകരിക്കാനാണ് സർക്കാർ നിർദേശം. പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന യജ്ഞത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ പങ്കാളികളായി.

Read Also:എലീസ കിറ്റ് ഉപയോഗിച്ചുള്ള സെറോ സർവേ നടത്തണം; സംസ്ഥാനങ്ങൾക്ക് ഐസിഎംആറിന്റെ കത്ത്

മന്ത്രി കടകംപളളി സുരേന്ദ്രൻ രാവിലെ തന്നെ വസതിയിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു. വീടും പരിസരവും അതിരാവിലെ തന്നെ ക്ലീനാക്കി. കൊവിഡിനൊപ്പം പകർച്ചവ്യാധികളും പടർന്നു പിടിക്കുന്നതിൽ സർക്കാരിന് ഉത്കണ്ഠയുണ്ടെന്ന് കടകംപളളി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുഇടങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തു. ജൂൺ ആറിനും ഏഴിനും ശുചീകരണ പ്രവർത്തനങ്ങൾ തുടരും.

Story highlights-cleaning work started initiated by state government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top