മഴ കനക്കാന്‍ സാധ്യത; മലങ്കര ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ നാളെ 40 സെ.മി കൂടി ഉയര്‍ത്തും

malankara dam

മലങ്കര ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് 40 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തും.അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കനക്കാന്‍ സാധ്യതയുള്ളതിനാലാണ് സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നത്. നിലവില്‍ 20 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ 23.73 കുമെക്‌സ് അധികജലം പുറത്തേക്ക് ഒഴുകും. തൊടുപുഴ, മൂവാറ്റുപുഴ പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also:മഴക്കാലം വരുന്നു; ആശങ്കയിൽ പന്നിയാർകുട്ടി നിവാസികൾ

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

മെയ് 31- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

ജൂണ്‍ 1- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍

ജൂണ്‍ 2- എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്

ജൂണ്‍ 3- കണ്ണൂര്‍, കാസര്‍ഗോഡ്

Story highlights-shutters of Malankara Dam will be raised by tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top