Advertisement

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ; റൊണാൾഡോയുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ ഇല്ല

June 3, 2020
Google News 2 minutes Read
best footballers ronaldo cristiano

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളുടെ പട്ടികയുമായി മുൻ ബ്രസീൽ ഇതിഹാസം റൊണാൾഡോ. പട്ടികയിൽ നിന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കിയതാണ് ഏറെ ശ്രദ്ധേയം. അർജൻ്റീന-എഫ്സി ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പട്ടികയിൽ ഈജിപ്തിൻ്റെ ലിവർപൂൾ സ്ട്രൈക്കർ മുഹമ്മദ് സല, ബെൽജിയം-റയൽ മാഡ്രിഡ് താരം ഏദൻ ഹസാര്‍ഡ്, ബ്രസീൽ-പിഎസ്ജി താരം നെയ്മര്‍, ഫ്രാൻസ്-പിഎസ്ജി താരം കിലിയൻ എംബാപ്പെ എന്നിവരാണ് മറ്റുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

Read Also: കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ക്രിസ്റ്റ്യാനോയും മെസിയും

“ഹസാര്‍ഡിനേയും സലയേയും നെയ്മറേയും എനിക്ക് ഇഷ്ടമാണ്. മെസിയാണ് ഒന്നാമന്‍ എന്നതില്‍ ഒരു തര്‍ക്കവുമില്ല. 20-30 വര്‍ഷം കൂടുമ്പോള്‍ മാത്രമേ മെസിയെ പോലൊരു കളിക്കാരനെ നമുക്ക് ലഭിക്കുകയുള്ളൂ. എംബാപ്പെയുടെ കളി ശൈലി എന്റേതിനോട് സമാനതയുള്ളതാണ്. എന്നെപ്പോലെയാണ് എംബാപ്പെ കളിക്കുന്നത് എന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. അവന് നന്നായി ഫിനിഷ് ചെയ്യാന്‍ അറിയാം. നല്ല വേഗവുമുണ്ട്. രണ്ട് കാലുകൊണ്ടും ഒരേ മികവോടെ ഷൂട്ട് ചെയ്യാന്‍ എംബാപ്പെയ്ക്ക് സാധിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ഒട്ടേറെ സാമ്യതകളുണ്ട്. പക്ഷേ, ഒരു താരതമ്യത്തിന് എനിക്ക് താത്പര്യമില്ല. പ്രത്യേകിച്ച്, ഞങ്ങള്‍ രണ്ട് തലമുറയിലെ താരങ്ങളാണ്’- റൊണാൾഡോ പറയുന്നു.

Read Also: തിയാഗോക്ക് ഇഷ്ടം ക്രിസ്ത്യാനോ അടക്കം 6 താരങ്ങളെ; പട്ടികയിൽ ഞാൻ ഇല്ല: ലയണൽ മെസി

ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് റൊണാൾഡോ. ബ്രസീലിനായി മൂന്ന് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ താരം 15 ഗോളുകളാണ് നേടിയത്. ആകെ 98 മത്സരങ്ങളിൽ ബ്രസീലിനായി ബൂട്ടു കെട്ടിയ റൊണാൾഡോ 62 ഗോളുകൾ നേടി. ബാഴ്സലോണ, ഇൻ്റർമിലാൻ, റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബുകളിൽ നിന്നായി 343 മത്സരങ്ങൾ കളിച്ച താരം 247 ഗോളുകളും സ്വന്തമാക്കി.

Story Highlights: best footballers ronaldo cristiano

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here