Advertisement

‘റിമൂവ് ചൈന ആപ്പ്സ്’ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

June 3, 2020
Google News 7 minutes Read
playstore remove china apps

ചൈനീസ് ആപ്പുകൾ ഫോണുകളിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ‘റിമൂവ് ചൈന ആപ്പ്സ്’ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ജയ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആപ്പ് നിർമാതാക്കളായ വൺടച്ച്ആപ്പ്‌ലാബ്സ് വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ടിക്ക്ടോക്കിനുള്ള ഇന്ത്യൻ ബദലായി ഇറക്കിയ മിത്രോൻ ആപ്പും നേരത്തെ പ്ലേസ്റ്റോറിൽ നിന്ന് നീകം ചെയ്തു. ഇതിനുള്ള കാരണം എന്താണെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.

Read Also: ഇന്ത്യ- ചൈന തർക്കം ഒഴിവാക്കണം, മധ്യസ്ഥ ശ്രമങ്ങൾക്ക് ആളെ നിയോഗിക്കാം: യുഎൻ സെക്രട്ടറി ജനറൽ

പോളിസിക്ക് വിരുദ്ധമായ ആപ്പുകളെയാണ് പ്ലേസ്റ്റോർ സാധാരണയായി നീക്കം ചെയ്യാറ്. വിവിധ തരത്തിലുള്ള പോളിസി വയലേഷനുകൾ രണ്ട് ആപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തെങ്കിലും നേരത്തെ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ആപ്പ് പ്രവർത്തിക്കും.

50 ലക്ഷത്തിൽ അധികം ആളുകളാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ വരെ ആപ്പ് പ്ലേസ്റ്റോറിൻ്റെ ഫ്രീ ആപ്പ് ലിസ്റ്റിൽ ഒന്നാമതായിരുന്നു.

Read Also: ‘ചൈനയുമായുള്ള തർക്കം പരിഹരിക്കാൻ മറ്റൊരു രാജ്യത്തിന്റെ ആവശ്യമില്ല’; അമിത് ഷാ

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാനുള്ള ആഹ്വാനവുമായി സമൂഹമാധ്യമങ്ങൾ രംഗത്തെത്തിയത്. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ ക്യാംപയിനെ പിന്തുണച്ചിരുന്നു. ഓരോ ആപ്പുകളായി സെലക്ട് ചെയ്ത് നീക്കം ചെയ്യുന്നതിനു പകരം എളുപ്പത്തിൽ ചൈനീസ് ആപ്പുകൾ കണ്ടുപിടിക്കാനും നീക്കം ചെയ്യാനും സഹായിക്കുന്നതായിരുന്നു റിമൂവ് ചൈന ആപ്പ്സ്.

ആമിർ ഖാൻ്റെ ത്രീ ഇഡിയറ്റ്സ് എന്ന സിനിമയ്ക്ക് പ്രചോദനമായ എഞ്ചിനീയർ സോനം വാങ്‌ചക് ആണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

Story Highlights: playstore removed remove china apps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here