സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവ്; ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം

lock down

കേരളത്തിൽ ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ച കാര്യങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഓരോ വകുപ്പിലും നൽകേണ്ട ഇളവുകൾ മന്ത്രിമാർ യോഗത്തിൽ അവതരിപ്പിക്കും. ആരാധനാലയങ്ങൾ തുറക്കുന്ന വിഷയത്തിൽ നാളെ മത നേതാക്കളുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ബാറുകളുടെ ലൈസൻസ് ഫീസ് ലോക്ക് ഡൗൺ കാലത്ത് ഇളവ് ചെയ്യാനുള്ള തീരുമാനവും ഉണ്ടായേക്കും. അതേസമയം അന്തർ ജില്ലാ ബസ് സർവീസുകൾ ഇന്ന് ആരംഭിച്ചു.

കഴിഞ്ഞ ദിവസം ജൂൺ നാല് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനകളോടെ വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയിരുന്നു. സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് ജൂൺ നാല് മുതൽ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചു.

Read Also: കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

സംസ്ഥാനത്ത് ഇന്നലെ 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒൻപത് പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള എട്ട് പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏഴ് പേർക്കും (ഒരാൾ മരണമടഞ്ഞു) കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള ആറ് പേർക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള അഞ്ച് പേർക്ക് വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള മൂന്നു പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

 

ministers meeting, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top