Advertisement

ചഹാലിനെതിരെ യുവരാജിന്റെ ജാതി അധിക്ഷേപം; മാപ്പ് പറയണമെന്ന് ആരാധകർ: വീഡിയോ

June 3, 2020
Google News 5 minutes Read
yuvraj casteist comments on yuzvendra chahal

ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാലിനെ മുൻ താരം യുവരാജ് സിംഗ് ജാതീയമായി അധിക്ഷേപിച്ചു എന്ന് പരാതി. സമൂഹമാധ്യമങ്ങളിൽ യുവരാജിനെതിരെ കടുത്ത പ്രതിഷേധം നടക്കുകയാണ്. യുവരാജ് മാപ്പു പറയണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിനിടയിലായിരുന്നു യുവരാജിൻ്റെ വിവാദ പരാമർശം.

Read Also: താരങ്ങൾക്കായി ഐസൊലേഷൻ ക്യാമ്പ് ഏർപ്പെടുത്താനൊരുങ്ങി ബിസിസിഐ

ഏപ്രിൽ മാസത്തിൽ ഇരുവരും ചേർന്ന് നടത്തിയ ചാറ്റിൽ നിന്നുള്ള ഒരു ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ചഹാലിൻ്റെ ടിക്ക്ടോക്ക് വീഡിയോകളെപ്പറ്റി സംസാരിക്കുന്നതിനിടെയായിരുന്നു യുവിയുടെ ജാതീയ അധിക്ഷേപം. ദളിതനായ ചഹാലിനെ യുവി അധിക്ഷേപിക്കുകയായിരുന്നു എന്ന് ട്വിറ്റർ ലോകം പറയുന്നു. യുവി മാപ്പ് പറയണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

അതേ സമയം, താരങ്ങൾക്കായി ഐസൊലേഷൻ ക്യാമ്പ് ഏർപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചു. ജൂൺ രണ്ടാം പകുതിയിൽ താരങ്ങളെ ഒരുമിച്ച് കൂട്ടി ക്യാമ്പ് നടത്താനാണ് ബിസിസിഐയുടെ പധതി. എത്രയും വേഗം രാജ്യാന്തര മത്സരങ്ങൾ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ബിസിസിഐ ട്രഷറർ അരുൺ ധുമാലിനെ ഉദ്ധരിച്ച് ടൈംസ്‌നൗന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Read Also: മൊബൈൽ ഫോൺ ഇല്ലാത്ത ആ കാലം; സഹതാരങ്ങളുടെ അപൂർവ ചിത്രം പങ്കുവച്ച് യുവരാജ് സിംഗ്

ശ്രീലങ്കൻ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗം ഫിറ്റ്നസ് വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ക്യാപ്റ്റൻ ദിമുത് കരുണരത്നെ അറിയിച്ചു‌. ഉടൻ രാജ്യാന്തര മത്സരങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 13 അംഗ ടീമാണ് പരിശീലനം നടത്തുന്നത്. 12 ദിവസത്തെ പരിശീലനം ഉണ്ടാവൂ. ഇക്കാലയളവിൽ തങ്ങൾ താമസിക്കുന്ന കൊളംബോയിലെ ഹോട്ടലോ പരിശീലന മൈതാനമോ വിട്ട് പുറത്തു പോകാൻ താരങ്ങൾക്ക് അനുവാദമില്ല. കൂടുതലും ബൗളർമാരാണ് സംഘത്തിൽ ഉള്ളത്. ഇന്നലെ ഫിറ്റ്നസ് ഡ്രിൽ പരിശീലനമാണ് നടന്നത്. ഇന്ന് മുതൽ ഗ്രൗണ്ട് പരിശീലനം ആരംഭിക്കും.

Story Highlights: yuvraj casteist comments on yuzvendra chahal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here