Advertisement

കൊള്ള വിലയ്ക്ക് ബാഗും പുസ്തകങ്ങളും വാങ്ങാൻ സ്കൂൾ മാനേജ്മെൻറുകൾ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി

June 4, 2020
Google News 1 minute Read
complaint against school management

സ്കൂളുകളിൽ പഠന സാമഗ്രിക്കൾ കൊള്ള വിലയിൽ വിൽപ്പന പാടില്ലെന്നും ഇവ സ്കൂളുകളിൽ നിന്നും വാങ്ങാൻ രക്ഷിതാക്കളെ നിർബന്ധിക്കരുതെന്നുമുള്ള സിബിഎസ്ഇ സർക്കുലർ അട്ടിമറിക്കപ്പെടുന്നു. കൊള്ള വിലയ്ക്ക് ബാഗും, പുസ്തകങ്ങളും വാങ്ങാൻ സ്കൂൾ മാനേജ്മെൻറുകൾ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി. വിപണിയിൽ ലഭിക്കുന്നതിന്റെ ഇരട്ടി വിലയ്ക്ക് പഠനസാമഗ്രികൾ വിൽപ്പന നടത്തി മാനേജ്മെന്റുകൾ നേടുന്നത് ലക്ഷങ്ങളാണ്.

Read Also: ഓൺലൈൻ ക്ലാസ്; ബിവറേജസ് കോർപ്പറേഷൻ 500 ടിവികൾ നൽകും

എന്ത് കൊണ്ടാണ് സ്കൂൾ മാനേജ്മെന്റിന് ബാഗും ബുക്കുമടക്കമുള്ള പഠന സാമഗ്രികൾ വിൽപ്പന നടത്താൻ ഇത്രയധികം ശുഷ്കാന്തി എന്നറിയാൻ ഞങ്ങൾ തീരുമാനിച്ചു. അങ്കമാലി സെന്റ് സേവേഴ്സ് പബ്ലിക്ക് സ്കൂളിൽ 3ആം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് നോട്ട് ബുക്കിനും ടെക്സ്റ്റ് ബുക്കിനും കളർ പെൻസിലിനും അടക്കം നൽകേണ്ടി വന്നതുക 4160 രൂപ. ഇതിന് പുറമെ ബാഗൊന്നിന് 750 രൂപ വേറേയും നൽകേണ്ടി വന്നു.

Read Also: ഓൺലൈൻ അധ്യാപികമാർക്കെതിരായ അവഹേളനം; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്തി

ഇനി ഇവയുടെ യഥാർത്ഥ വിലയറിയാൻ ഞങ്ങൾ ബ്രോഡ് വേ മാർക്കറ്റിലെത്തി. ഇതേ നിലവാരമുള്ള ബാഗിന് പരമാവധി നൽകേണ്ടി വരിക 450 രൂപ. ബാഗൊന്നിന് ഒരു കുട്ടിയിൽ നിന്നും സ്കൂൾ കൂടുതലായി വാങ്ങുന്നത് 300 രൂപ. ടെക്സ്റ്റ് ബുക്കിൽ നിന്നും നോട്ട് ബുക്കിൽ നിന്നും കമ്മീഷനും കൊള്ള ലാഭവുമായി വാങ്ങുന്നത് 1000 രൂപയോളം. ഒരു കുട്ടി പഠന സാമഗ്രികൾ വാങ്ങുമ്പോൾ സ്കൂളിന് ലാഭം 1500 രൂപയോളമാണ്. അതായത്, 1000 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കൈ നനയാതെ കിട്ടുന്നത് 15 ലക്ഷം രൂപ. ഇതിന് പുറമേ പല സ്കൂളുകളും തലവരി പണവും വാർഷിക ഫീസും കാര്യമായി വാങ്ങുന്നുമുണ്ട്.

Story Highlights: complaint against school management

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here