നീന്താൻ പഠിച്ച് ഒന്നര വയസുകാരി!; വിഡിയോ കാണാം

viral video

കുളത്തിൽ നീന്തി ഒന്നര വയസുകാരി മറിയം. മുതിർന്നവരെ പോലെത്തന്നെ മികച്ച രീതിയിൽ നീന്തി കുഞ്ഞുമറിയം ആളുകളെ വിസ്മയിപ്പിക്കുകയാണ്. വീട്ടിലെ മറ്റുള്ളവർ നീന്തുന്നത് കണ്ടാണ് ഈ കുഞ്ഞുവാവായ്ക്കും നീന്താൻ ആഗ്രഹം തോന്നിയത്.

ആദ്യം പ്രോത്സാഹിപ്പിച്ചില്ലെങ്കിലും പിന്നീട് ഇന്റർനെറ്റിൽ തെരഞ്ഞ് ചെറിയ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന വിധം മറിയത്തിന്റെ അച്ഛൻ ലൂയിസ് മനസിലാക്കി. പിന്നീട് കുഞ്ഞിന് ചെറിയ രീതിയിൽ ഒരു മാസം മുൻപ് തൊട്ട് പരിശീലനം നൽകി തുടങ്ങി. നാല് സഹോദരങ്ങളുള്ള മറിയത്തിന് അവർ നീന്തൽ കുളത്തിൽ നീന്തുന്നത് കണ്ടാണ് നീന്താൻ കൊതിയായത്. അൽപം പോലും പേടിയില്ലാതെയാണ് ഇപ്പോൾ കുഞ്ഞുമറിയം നീന്തുന്നത്. അതും കുഞ്ഞുപ്രായത്തില്‍ മറിയം വെള്ളത്തില്‍ ഭംഗിയായി ഊളിയിട്ട് നീന്തുന്നു. പശ്ചാത്യ രാജ്യങ്ങളിലും മറ്റും കുട്ടികളെ ചെറുപ്രായത്തിൽ ഇതുപോലെ നീന്താൻ പഠിപ്പിക്കാറുണ്ട്.

തൃശൂർ കിഴക്കുംപാട്ടുകരയിലെ എലുവത്തിങ്കൽ ജോ ലൂയിസിന്റെയും റോസിന്റെയും മകളാണ് മറിയം. അച്ഛൻ കെട്ടിട നിർമാണ കമ്പനി ഡയറക്ടറാണ്. ലൂയി, സെലിൻ, എൽസ, മാത്യു എന്നിവരാണ് സഹോദരർ.

വിഡിയോ താഴെ.

Story highlights-1 and half year old baby girl swims in thrissur, mariyam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top