സേവാഭാരതിയുടെ ചടങ്ങില്‍ സിപിഐഎം എംഎല്‍എ; പ്രവര്‍ത്തകര്‍ തന്റെ വീട്ടിലെത്തി മരം നടുകയായിരുന്നു എന്ന് ഐഷാ പോറ്റി എംഎല്‍എ

aisha potty

സിപിഐഎം എംഎല്‍എ ഐഷാ പോറ്റി സേവാഭാരതിയുടെ ചടങ്ങില്‍. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മരം നടീല്‍ ചടങ്ങിലാണ് ഐഷാ പോറ്റി പങ്കെടുത്തത്. സിപിഐഎം പ്രവര്‍ത്തകരുടെ ക്ഷണം നിരസിച്ചാണ് സേവാഭാരതിയുടെ ചടങ്ങില്‍ പങ്കെടുത്തതെന്നും ആരോപണമുണ്ട്. അതേസമയം, തന്റെ വീട്ടില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ എത്തി മരം നടുകയായിരുന്നു എന്ന് ഐഷാ പോറ്റി പ്രതികരിച്ചു.

ഇന്നലെ നടന്ന സേവാഭാരതിയുടെ പരിസ്ഥിതി ദിന ആഘോഷചടങ്ങിലാണ് ഐഷാ പോറ്റി എംഎല്‍എ യുടെ സാന്നിധ്യം ഉണ്ടായത്. ആര്‍എസ്എസിന്റെ ജില്ലാ നേതാക്കളായ ദിവാകരന്‍, സജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സേവാഭാരതിയുടെ പ്രാദേശിക നേതാക്കളും മരം നടീല്‍ ചടങ്ങില്‍ പങ്കെടുത്തു. എംഎല്‍എയുടെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. സിപിഎമ്മും ബിജെപിയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് കൊട്ടാരക്കര. അതുകൊണ്ടുതന്നെ എംഎല്‍എയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് സിപിഐഎം നേതാക്കള്‍ പ്രതികരിച്ചു.

Read Also:പരിസ്ഥിതി ദിനത്തിൽ മാതൃകയായി കുളക്കട സേവാഭാരതി സംഘം

അതേസമയം, തന്റെ വീട്ടിലെത്തി സേവാഭാരതി പ്രവര്‍ത്തകര്‍ വൃക്ഷത്തൈ നടുകയായിരുന്നുവെന്ന് ഐഷാ പോറ്റി എംഎല്‍എ പ്രതികരിച്ചു. വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് വൃക്ഷത്തൈ നട്ടത്. ഇത് വിവാദമാവുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

Story highlights-CPIM MLA at Seva Bharati’s function

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top