അട്ടപ്പാടി ഊരുകളില്‍ ജില്ലാ പഞ്ചായത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ടിവി ലഭ്യമാക്കും

online class

അട്ടപ്പാടിയിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ ഊരുകളിലേക്കും ജില്ലാ പഞ്ചായത്ത് ടിവി ലഭ്യമാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി അറിയിച്ചു. അട്ടപ്പാടിയിലെ 69 ഊരുകളിലായി 650 ഓളം വരുന്ന കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലായെന്ന് കണ്ടെത്തിയത്.

Read Als0:വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു

ഇതിനു പുറമെ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത മറ്റു പ്രദേശങ്ങളിലെ കുട്ടികള്‍ക്കും ടിവി ലഭ്യമാക്കും. ഇതിനായി ജില്ലാ പഞ്ചായത്ത് ഓണ്‍ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചിലവഴിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Story highlights-District Panchayat will made available TV in Attapadi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top