സർക്കാർ നിർദേശങ്ങൾ പാലിക്കുക ശ്രമകരം; സംസ്ഥാനത്ത് മുസ്ലീം പള്ളികൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുസ്ലീം പള്ളികൾ ഉടൻ തുറക്കില്ലെന്നെ നിലപാടുമായി കൂടുതല്‍ പള്ളികള്‍. തിരുവനന്തപുരത്തെ പാളയം പള്ളിക്ക് ഒപ്പം കോഴിക്കോട് നടക്കാവ് പുതിയ പള്ളി, മെയ്തീൻ പള്ളി, കണ്ണൂരിലെ അബ്റാര്‍ മസ്‍ജിദും തുറക്കില്ല. സർക്കാർ നിർദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങൾ കൃത്യമായി പാലിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ആരാധനയ്ക്കായി പള്ളിയിൽ എത്തുന്നവരിൽ ഏറിയ പങ്കും അപരിചിതരാണ്. ഇത്തരമൊരു സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പളളികൾ തുറക്കേണ്ട എന്ന നിലപാടിൽ എത്തിയത്. തിരുവനന്തപുരം പാളയം ജുമാ മസ്‍ജിദും, കോഴിക്കോട് മൊയ്തീൻ പള്ളി, നടക്കാവ് പുതിയ പള്ളി, കണ്ണൂരിലെ അബ്റാര്‍ മസ്‍ജിദ് എന്നിവർ ഇക്കാര്യം അറിയിച്ചു.
Read also:സ്ഫോടനാത്മക കൊവിഡ് വ്യാപനം ഇന്ത്യയിൽ ഉണ്ടായിട്ടില്ല; ലോകാരോഗ്യ സംഘടന
ജുമാ നമസ്കാരത്തിനും മറ്റ് നമസ്കാരത്തിനും പള്ളികളിൽ വരുന്നവർ വീടുകളിൽനിന്ന് അംഗശുദ്ധി വരുത്തണം. പ്രായാധിക്യമുള്ളവരും കുട്ടികളും ഏതെങ്കിലും രോഗലക്ഷണമുള്ളവരും പള്ളിയിൽ വരാതിരിക്കാൻ കമ്മറ്റി ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളിൽ കൂടുതൽ നേരം കൂട്ടംകൂടി ഇരിക്കുന്നതും ജുമായ്ക്ക് മുൻപോ പിൻപോ കൂടുതൽ സമയം പ്രസംഗിക്കുന്നതും ഒഴിവാക്കണം. പള്ളികളിൽ ഇപ്പോഴുള്ള വിരിപ്പുകൾ ഒഴിവാക്കണം. ഖബർസ്ഥാനും പള്ളി പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്തുക തുടങ്ങി നിരവധി മാർഗനിർദേശങ്ങളാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
Story highlights-muslim pilgrim centers not open for prayer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here