പാലക്കാട്ട് ആന ചരിഞ്ഞ സംഭവം: ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

Palakkad Elephant

പാലക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നും രണ്ടും പ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമും മകന്‍ റിയാസുദ്ദീനുമാണ് ഇനി പിടിയിലാകാനുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

സംഭവത്തില്‍ അറസ്റ്റിലായ പ്രതി വില്‍സനെ എസ്റ്റേറ്റിലെത്തിച്ച് അന്വേഷണ സംഘം ഇന്നലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. എസ്റ്റേറ്റിന് പുറത്ത് വനത്തിനകത്ത് പന്നിപ്പടക്കം വെച്ചയിടത്തും പ്രതിയെ എത്തിച്ച് തെളിവെടുത്തു. തേങ്ങയ്ക്കകത്ത് സ്‌ഫോടകവസ്തുകള്‍ നിറച്ചാണ് മൃഗങ്ങളെ വേട്ടയാടാറുള്ളതെന്നു വില്‍സന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇത്തരം നടപടികള്‍ക്കായി സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്നതും സജ്ജീകരിക്കുന്നതും ഒന്നും രണ്ടു പ്രതികളാണ്. ഇവര്‍ക്ക് താന്‍ സഹായങ്ങള്‍ ചെയ്ത് നല്കാറുണ്ടെന്നും വില്‍സന്‍ മൊഴി നല്‍കിയിട്ടുണ്ട്.

Read More: ആന ചരിഞ്ഞത് പാലക്കാട്ടെങ്കിലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് സന്ദീപ് വാര്യര്‍

കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മെയ് 12ന് പടക്കം പൊട്ടി ആനക്ക് പരുക്കേറ്റ വിവരം ഒന്നും രണ്ടും പ്രതികള്‍ അറിഞ്ഞിരുന്നു. പിന്നേയും ദിവസങ്ങളോളം പലയിടങ്ങളിലായി അലഞ്ഞ ശേഷമാണ് ആന ചരിഞ്ഞത്. മുഖ്യ പ്രതികള്‍ നേരത്തെ മൃഗവേട്ട നടത്തിയതായും മാംസം വില്‍പന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നാം പ്രതി വില്‍സനെതിരെ വന്യ ജീവി സംരക്ഷണ നിയമം സെക്ഷന്‍ ഒന്‍പത്/ അമ്പത്തി ഒന്നു പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
മുഖ്യ പ്രതികള്‍ ഒളിവില്‍ താമസിക്കുന്നത് സംബന്ധിച്ച് പൊലീസിന് വിവരം കിട്ടിയതയാണ് സൂചന.

Story Highlights: Palakkad Elephant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top