മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആലപ്പുഴ സ്വദേശി മരിച്ചു

ALAPPUZHA

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആലപ്പുഴ സ്വദേശി മരിച്ചു. ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മെയ് 28 ാം തിയതിയാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തിരുന്നു.

Story Highlights: Alappuzha native died after drinking sanitizer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top