ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്ക്

ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്കാണ്. ഇതില്‍ 10 പേര്‍ വിദേശത്തു നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.
ദുബായില്‍ നിന്നും മെയ് 30 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ്, ദുബായില്‍ നിന്നും ജൂണ്‍ ആറിന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചമ്പക്കുളം സ്വദേശിയായ യുവാവ്, അബുദാബിയില്‍ നിന്നും മെയ് 31 ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കുമാരപുരം സ്വദേശികളായ ദമ്പതികള്‍, കുവൈറ്റില്‍ നിന്നും മെയ് 26 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചമ്പക്കുളം സ്വദേശിനിയായ യുവതി, അബുദാബിയില്‍ നിന്നും മെയ് 18 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ബുധനൂര്‍ സ്വദേശിനി, മുംബയില്‍ നിന്നും മെയ് 24 ന് സ്വകാര്യ വാഹനത്തില്‍ എത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്. അബുദാബിയില്‍ നിന്നും മെയ് 28 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പുലിയൂര്‍ സ്വദേശിനി, റഷ്യയില്‍ നിന്നും ജൂണ്‍ ഒന്നിന് കണ്ണൂര്‍ എത്തി തുടര്‍ന്ന് ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കായംകുളം സ്വദേശിനിയായ യുവതിയും കൃഷ്ണപുരം സ്വദേശിനിയായ യുവതിയും, അബുദാബിയില്‍ നിന്നും ജൂണ്‍ മൂന്നിന് തിരുവനന്തപുരത്ത് എത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ഓച്ചിറ സ്വദേശിനിയായ യുവതി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ രോഗമുക്തി നേടി. മൈസൂരില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശിയും ദുബായില്‍ നിന്നും എത്തിയ മാവേലിക്കര സ്വദേശിയുമാണ് രോഗ മുക്തി നേടിയത്. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 88 ആയി. ആകെ രോഗ വിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 17 ആണ്.
Story Highlights: covid confirmed 11 people in Alappuzha district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here