ഇന്ത്യയിൽ ആദ്യമായി വെർച്വൽ ഫാഷൻ ഷോ; വീഡിയോ

ഇന്ത്യയിൽ ആദ്യമായി വെർച്വൽ ഫാഷൻ ഷോ ഒരുക്കാൻ കൈകോർത്ത് ഫാഷൻ രംഗത്തെ പ്രമുഖർ. പ്രശസ്ത ഫാഷൻ ഡിസൈനർ സ്റ്റെഫിൻ ലാലൻ, ആഭരണ ഡിസൈനർ രാജി ആനന്ദ്, ദക്ഷിണേന്ത്യൻ സ്‌റ്റൈലിസ്റ്റ് സുനിൽ കാർത്തിക് എന്നിവർ ചേർന്നാണ് ഈ ഫാഷൻ ഷോ ഒരുക്കിയിരിക്കുന്നത്.
read also: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്തോടെ പ്രതിസന്ധിയിലായ അനേകായിരം രംഗങ്ങളിൽ ഒന്നാണ് ഫാഷൻ ഇൻഡസ്ട്രിയും. അൺലോക്ക് ഫെയ്‌സിന്റെ ഒന്നാം ഘട്ടത്തിലേയ്ക്ക് കടന്ന് ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കാമെന്ന തരത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും സിനിമ, ഫാഷൻ, സ്റ്റേജ് കലകൾ അടക്കമുള്ള രംഗങ്ങൾ ഇപ്പോഴും പ്രതിസന്ധിയിലാണ്. അതുകൊണ്ടുതന്നെ വിവിധയിടങ്ങളിൽ നിന്ന് മോഡലുകളെ അണിനിരത്തി പൂർണമായും അവരവരുടെ വീട്ടിൽ ചിത്രീകരിച്ചുകൊണ്ട് ഒരുക്കിയ ഈ ഫാഷൻ ഷോ ശ്രദ്ധേയമാവുകയാണ്.
story highlights- fashion show, video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here