ഇന്നത്തെ പ്രധാന വാർത്തകൾ (11-06-2020)
കൊവിഡ് പടർന്ന് പിടിച്ച രാജ്യത്തെ ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു
കൊവിഡ് പടർന്ന് പിടിച്ച മുംബൈ അടക്കം ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് കൊവിഡ് വ്യാപനം പിടിച്ചുനിർത്തുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ ഉയരുകയാണ്. മധ്യപ്രദേശിൽ കൊവിഡ് കേസുകൾ 10,000 കടന്നു.
ചെന്നെയിൽ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് മുൻപ് അതിർത്തി കടത്തി കേരളത്തിൽ എത്തിച്ചതിൽ വാളയാറിൽ ഗുരുതര വീഴ്ച്ച. മരിച്ച എലവഞ്ചേരി സ്വദേശിയുടെ ഭാര്യയ്ക്ക് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിന് കൊവിഡ് ഉണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. മൃതദേഹം സംസ്‌കരിച്ച ശ്മശാനം അടച്ചു.
കോപ്പിയടി ആരോപണത്തേത്തുടർന്ന് അഞ്ജു എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിന് വീഴ്ച പറ്റിയതായി സർവ്വകലാശാല സിൻഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തൽ. കോപ്പിയടി ആരോപിക്കപ്പെട്ട ശേഷവും മുക്കാൽമണിക്കൂർ പരീക്ഷാ ഹാളിൽ തന്നെ ഇരുത്തിയത് ചട്ടലംഘനമാണെന്ന് സമിതി പറയുന്നു.
രാജ്യത്ത് കൊവിഡ് മരണസംഖ്യ 8000 കടന്നു
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8102 ആയി. 7000ൽ നിന്ന് 8000 ആകാനെടുത്തത് മൂന്ന് ദിവസം മാത്രമാണെന്നത് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 357 മരണങ്ങളാണ്. തുടർച്ചയായ എട്ടാം ദിനവും പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം 9000 കടന്നു.
Story Highlights- todays news headlines june 11
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here