മഹാരാഷ്ട്രയിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

covid 19

മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എന്‍സിപി മന്ത്രിക്കും അഞ്ചു ജീവനക്കാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി.

മെയ് ആദ്യം മന്ത്രി അശോക് ചവാന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഏപ്രിലില്‍ ഭവന മന്ത്രി ജിതേന്ദ്ര അവഹാദിനും കൊറോണ സ്ഥിരീകരിച്ചു. ഒരു മാസത്തോളമുള്ള ചികിത്സക്കൊടുവില്‍ ഇവര്‍ രോഗമുക്തി നേടിയിരുന്നു. ഇതിന് ശേഷം മഹാരാഷ്ട്ര മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസാണിത്.

read also:മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 94,041പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3254 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 3,438 ആയി. 44,517 പേർ രോ​ഗമുക്തി നേടുകയും ചെയ്തു.

story highlights-coronavirus, maharashtra, minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top