കെഎസ്‌ഐഡിസിയും ഐസറുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

KSIDC

കെഎസ്ഐഡിസിയുടെ കഴക്കൂട്ടത്തുള്ള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ലൈഫ് സയന്‍സ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനികള്‍ക്ക് ഗവേഷണങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചുമായി (ഐഐസിആര്‍) ധാരണാപത്രത്തില്‍ ഒപ്പു വച്ചു.

കഴക്കൂട്ടത്ത് ലൈഫ് സയന്‍സ് പാര്‍ക്ക് രണ്ട് ഘട്ടമായാണ് പ്രവര്‍ത്തനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ 75 ഏക്കര്‍ സ്ഥലത്തില്‍ 38 ഏക്കര്‍ വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി നല്‍കി കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന ആദ്യഘട്ടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈഫ് സയന്‍സ് പാര്‍ക്കിന്റെ രണ്ടാം ഘട്ടത്തില്‍ (123 ഏക്കര്‍) സ്ഥലം ഉള്ളതില്‍ 86 ഏക്കര്‍ ഏറ്റെടുത്തു. ഈ സ്ഥലം വിവിധ കമ്പനികള്‍ക്ക് കൊടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ലൈഫ് സയന്‍സ് പാര്‍ക്കിലെ ഒന്നും, രണ്ടും ഘട്ടങ്ങളിലുള്ള സ്ഥലങ്ങളിലായി ലൈഫ് സയന്‍സ് മേഖലയുമായി ബന്ധപ്പെട്ട വിവിധ കമ്പനികള്‍ വരുമെന്ന്് പ്രതീക്ഷിക്കുന്നു. ഇത്തരം കമ്പനികള്‍ക്ക് ഗവേഷണത്തിനുള്ള മൃഗങ്ങളെ എത്തിച്ചു കൊടുക്കുകയോ, റിസര്‍ച്ചില്‍ ഗവേഷകരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് മുന്നോട്ട് പോകാനോ, ഐസെറിന്റെ സൗകര്യം ഉപയോഗിച്ച് ഗവേഷണം നടത്താനോ ആണ് ധാരണാപത്രം കൊണ്ട് ലക്ഷ്യമിടുന്നത്.

ഐസറിന്റെ തിരുവനന്തപുരം ക്യാമ്പസില്‍ 150,000 ചതു.അടി പ്രത്യേക രോഗാണുവിമുകത മൃഗങ്ങളെ സജ്ജീകരിക്കാനുള്ള പരീക്ഷണശാലയാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഒരേസമയം ഏകദേശം 10000 മൃഗങ്ങളെ സൂക്ഷിക്കാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉള്ള 12 മുറികള്‍ ആണ് ഉള്ളത്. ഈ സൗകര്യം ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വരുന്ന സംരംഭങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഈ മേഖലയില്‍ അന്തരാഷ്ട്ര പ്രശസ്തിയുള്ള ഗവേഷകരാണ് ഐസറില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുമായി സംയോജിപ്പിക്കാനും ഇവരുടെ കണ്‍സല്‍ട്ടന്‍സി സേവനം പ്രയോജനപ്പെടുത്താനും കമ്പനികള്‍ക്ക് ഇതിലൂടെ സാധിക്കും.

 

Story Highlights: KSIDC and IISR And signed the MoU

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top