Advertisement

ലോക്ക് ഡൗൺ: വേതനം നൽകാത്ത തൊഴിലുടമയ്ക്കെതിരെ നടപടി പാടില്ല; സമവായ ചർച്ച വേണമെന്ന് സുപ്രിംകോടതി

June 12, 2020
Google News 1 minute Read

ലോക്ക് ഡൗണിനിലെ വേതനം നൽകാത്ത തൊഴിലുടമയ്ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രിംകോടതി. തൊഴിലുടമയും തൊഴിലാളിയും തമ്മിൽ വേതനത്തെ ചൊല്ലി തർക്കമുണ്ടായാൽ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. ഉടമകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരായ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ.

വേതനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനായില്ലെങ്കിൽ മറ്റ് വഴികൾ തേടാം.ഉത്തരവാദിത്തപ്പെട്ട തൊഴിൽ ഫോറങ്ങളെ സമീപിച്ച് പ്രശ്നം പരിഹരിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. തൊഴിലാളികൾ ഇല്ലെങ്കിൽ ഒരു വ്യവസായ സ്ഥാപനവും നിലനിൽക്കില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ ചൂണ്ടിക്കാട്ടി.

read also: വൈദ്യുതി ബില്ലിൽ പരാതി ഉള്ളവർക്ക് സെക്ഷൻ ഓഫീസുകളിൽ പരാതി നൽകാം: കെഎസ്ഇബി ചെയർമാൻ

ലോക്ക് ഡൗൺ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ജൂലായ് അവസാനം വരെ നീണ്ടു നില്‍ക്കുമെന്ന് സുപ്രിംകോടതി പറഞ്ഞു. അടുത്ത തവണ ഹർജി പരി​ഗണിക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

story highlights- lock down, supreme court of india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here