ഓൺലൈനിൽ ഓർഡർ ചെയ്തത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; ലഭിച്ചത് ഭഗവദ് ഗീത

ഓൺലൈനിൽ സാധനങ്ങൾ പർച്ചേസ് ചെയ്യുന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു. എന്നാൽ, ചിലപ്പോഴെക്കെ ഓഡർ ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവ് മൂലമോ പർച്ചേസ് ചെയ്യുന്ന സാധനങ്ങളുടെ കമ്പനികളുടെ പിഴവുകൾ മൂലമോ സാധനങ്ങൾ മാറിപ്പോകാറുമുണ്ട്.
അതുപോലെ ഒരു പിഴവാണ് ആമസോണിൽ നിന്ന് ഒരു പുസ്തകം പർച്ചേസ് ചെയ്ത കൊൽക്കത്ത സ്വദേശിയായ സുതീർഥ ദാസിനും സംഭവിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്ത സുതീർഥ ദാസി ലഭിച്ചത് ഭഗവത് ഗീതയായിരുന്നു.

ബുധനാഴ്ചയാണ് സുതീർഥ ദാസ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വാങ്ങാൻ ഓർഡർ ചെയ്തത്. ഓർഡർ ചെയ്തതിനു ശേഷം അടുത്ത ദിവസം സാധനം പുറപ്പെട്ടതായ സന്ദേശവും ലഭിച്ചു.

എന്നാൽ, പുസ്തകം വീട്ടിലെത്തുന്നതും കാത്തിരുന്ന സുതീർഥ ദാസിന് പുസ്തകം മാറി അയച്ചതായും ഓർഡർ റദ്ദാക്കാനും നിർദേശിച്ച് ഫോൺ കോൾ വന്നു. എന്നാൽ, ഇത് റദ്ദാക്കാൻ സാധിച്ചില്ല. എന്തായാലും ഓഡർ ചെയ്ത മുറയ്ക്ക് സാധനം വീട്ടിലെത്തി പൊട്ടിച്ചു നോക്കുമ്പോൾ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് പകരം ഭഗവത് ഗീതയുടെ സംഗ്രഹരൂപമാണ് ലഭിച്ചതെന്ന് മനസിലായത്. എന്തായാലും തനിക്കുണ്ടായ ഈ അനുഭവം ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനും സുതീർഥ ദാസ് മറന്നില്ല.

Story highlight: Order online The Communist Manifesto; Received Bhagavad Gita

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top