Advertisement

കൊവിഡ് വ്യാപനം രൂക്ഷം; ചെന്നൈ അടക്കം നാല് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് തമിഴ്‌നാട്

June 15, 2020
Google News 1 minute Read
tamilndu lockdown

തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായ ചെന്നൈ അടക്കം നാല് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ ഈ മാസം മുപ്പത് വരെയാണ് കടുത്ത നിയന്ത്രണങ്ങൾ. അതേസമയം, 24 മണിക്കൂറിനിടെ 44 മരണവും 1843 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 46000 കടന്നു.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് പിന്നിലാണ് തമിഴ്‌നാട്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ ജില്ലകളിൽ രോഗം അതിവേഗം പടരുന്നതിനിടെയാണ് ഇവിടങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന എഴുപത് ശതമാനം കേസുകളും ചെന്നൈയിൽ നിന്നാണ്.

Read Also: മഹാരാഷ്ട്രയിൽ അടുത്ത മാസം മുതൽ അധ്യയന വർഷം ആരംഭിക്കും

ആവശ്യസർവീസുകൾ മാത്രം നാല് ജില്ലകളിലും അനുവദിക്കും. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ഓട്ടോയും ടാക്‌സിയും സ്വകാര്യ വാഹനങ്ങളും അനുവദിക്കില്ല. ജനങ്ങൾക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിലെ കടകളിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങാം. പാൽ, പച്ചക്കറി, പലവ്യഞ്ജനക്കടകളും, മൊബൈൽ ഔട്ട്‌ലെറ്റും തുറക്കാം. അതേസമയം, 44 മരണവും 1843 പുതിയ കേസുകളും കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 46504ഉം, മരണം 479ഉം ആയി. ചെന്നൈയിൽ മാത്രം 1257 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ പോസിറ്റീവ് കേസുകൾ 33243 ആയി.

tamilnadu, covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here