ഇന്ത്യ-ചൈന സംഘർഷം: ചൈനയുടെ കമാൻഡിംഗ് ഓഫിസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

china commanding officer killed says report

ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയുടെ കമാൻഡിംഗ് ഓഫിസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശിയ വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ 20 സൈനികരാണ് ഇന്നലെ വീരമൃത്യു വരിച്ചത്. ഇന്ന് നാല് സൈനികർ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Read Also : ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിക്കുന്നതെന്ത് ? തർക്കം എന്തിന്റെ പേരിൽ ? ഇത് അരനൂറ്റാണ്ടോളം പഴക്കമുള്ള ‘കലുഷിത’ ബന്ധം [24 Explainer]

ചൈനയിൽ നിന്ന് 43 സൈനികർക്ക് ജീവൻ നഷ്ടമായെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നുരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. നിലവിൽ കമാൻഡിംഗ് ഓഫിസർ കൊല്ലപ്പെട്ടുവെന്ന വാർത്ത സൂചിപ്പിക്കുന്നത് ചൈനയുടെ ഭാഗത്തുണ്ടായ വലിയ ആൾനാശമാണെന്നാണ് നിഗമനം.

 

Story Highlights- china commanding officer killed says report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top