ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല, പ്രകോപനമുണ്ടായാൽ തക്ക മറുപടി നൽകും : പ്രധാനമന്ത്രി

soldier sacrifice wont go in vain says nerandra modi

ചൈനയുടെ പ്രകോപനത്തിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് മോദി പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

പരമാധികാരത്തിന് മേൽ കടന്നുകയറ്റം വേണ്ടെന്ന് പ്രധാനമന്ത്രി ചൈനയെ ഓർമിപ്പിച്ചു. രാജ്യത്തിന്റെ പരമാധകാരമാണ് പ്രധാനം. സൈനികർ അവസാനം വരെ പോരാടിയെന്നും തിരിച്ചടിക്കാൻ രാജ്യം സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും മോദി കൂട്ടിച്ചേർത്തു.

Read Also :  ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും രംഗത്തെത്തിയിരുന്നു. സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും രാജ്യം മറക്കില്ലെന്നും അവരുടെ നഷ്ടം വേദനാജനകമാണെന്നും രാജ്‌നാഥ് ട്വിറ്റിറിലൂടെ പ്രതികരിച്ചു. സംഘർഷത്തിന് ശേഷം രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് പ്രതികരണമുണ്ടാകുന്നത് ഇത് ആദ്യമായാണ്.

Story Highlights- soldier sacrifice wont go in vain says narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top