കൊവിഡ് പ്രതിസന്ധി; ഒറ്റ സ്‌ക്രീനുള്ള സിനിമ തിയറ്ററുകൾ പൂട്ടുന്നു

കൊവിഡ് വ്യാപനത്തെതുടർന്ന് സിനിമാ വ്യവസായം പ്രതിസന്ധിയിലായതോടെ ഒറ്റ സ്‌ക്രീനുള്ള തിയറ്ററുകൾ പലതും പൂട്ടുന്നു. മൾട്ടിപ്ലക്സുകൾ ഒഴികെയുള്ള തിയറ്ററുകളാണ് പ്രവർത്തനം നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതനുസരിച്ച് രാജ്യത്തൊട്ടാകെ 6,327 ഒറ്റസ്‌ക്രീൻ തിയറ്ററുകളിൽ 50ശതമാനവും പൂട്ടിയേക്കുമെന്നാണ് സൂചന.
തൃശൂരിലെ പ്രശസ്തമായ സ്വപ്ന തിയറ്റർ ലോകമെമ്പാടും വ്യാപാര ശൃംഖലയുള്ള ബിസിനസ് ഗ്രൂപ്പ് വിലയ്ക്കുവാങ്ങി. ചെന്നൈയിലെ പ്രധാന തിയറ്ററുകളായ എവിഎം രാജേശ്വരി, മഹാറാണി എന്നിവ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഈമാസം ആദ്യം തന്നെ അറിയിച്ചിരുന്നു.
കേരളം ഉൾപ്പടെ തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പല തിയറ്ററുകളും പ്രതിസന്ധിയലൂടെയാണ് കടന്നുപോകുന്നത്. കൊവിഡ് മൂലം സിനിമ പ്രവർത്തനം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ചെലവ് ഉൾപ്പടെ രണ്ടുലക്ഷം രൂപയെങ്കിലും പ്രതിമാസം വേണ്ടിവരുമെന്നാണ് തിയറ്റർ ഉടമകളുടെ വാദം.
Story highlight:The covid Crisis; Single screen movie theaters closing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here