കണ്ണൂർ മെഡിക്കൽ കോളജിന്റെ അഫിലിയേഷൻ; ഹൈക്കോടതി നിർദേശം സ്റ്റേ ചെയ്ത് സുപ്രിംകോടതി

high court and supreme court

ഈ അധ്യയന വർഷത്തിൽ കണ്ണൂർ മെഡിക്കൽ കോളജിന് അഫിലിയേഷൻ നൽകുന്ന കാര്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദേശം സുപ്രിംകോടതി സ്റ്റേ ചെയ്തു. പ്രവേശന മേൽനോട്ട സമിതിയും വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് നടപടി. കണ്ണൂർ മെഡിക്കൽ കോളജ് അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

2016-17 അധ്യയന വർഷത്തിൽ പ്രവേശനം റദ്ദായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് തിരികെ നൽകണമെന്ന സുപ്രിംകോടതി ഉത്തരവ് ഇതുവരെ കോളജ് നടപ്പാക്കിയില്ലെന്ന് പ്രവേശന മേൽനോട്ട സമിതി അറിയിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കമ്മറ്റിയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സി കെ ശശി എന്നിവരും വിദ്യാർത്ഥികൾക്കായി രാകേന്ദ് ബസന്തും ഹാജരായി.

Read Also: കൊവിഡ് പ്രതിസന്ധി; 600 ബില്യൺ ഡോളർ ചൈനയോട് നഷ്ടപരിഹാരം ആവശ്യപ്പെടണം; ഹർജി തള്ളി സുപ്രിംകോടതി

ഫീസ് തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. മെഡിക്കൽ കോളജിന് അഫിലിയേഷൻ നൽകാൻ പത്ത് കോടി ബാങ്ക് ഗാരണ്ടിയും കോളജ് നിൽക്കുന്ന 25 ഏക്കറിന്റെ പ്രമാണവും കോടതി രജിസ്ട്രാർക്ക് കൈമാറാൻ ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ അധ്യയന വർഷവും മെഡിക്കൽ കോളജിൽ അഡ്മിഷൻ നടന്നിരുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top