ഇതരസംസ്ഥാന തൊഴിലാളികൾ സർക്കാരിന് ബാധ്യതയല്ലെന്ന് നരേന്ദ്ര മോദി

രാജ്യത്തെ ഇതരസംസ്ഥാനസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിൽ കൊറോണ ബാധയ്ക്ക് ശേഷമുള്ള നാളുകൾ വൈഷമ്യം ഉള്ളതാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാമങ്ങളിലേയ്ക്ക് മടങ്ങിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ സർക്കാരിന് ബാധ്യത അല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗരിബ് കല്യാൺറോസ്ഗാർ അഭിയാൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് നടത്താൻ തീരുമാനിച്ചിട്ടുള്ള ഒരുകൂട്ടം ഉദ്ഘാടന പദ്ധതികളിൽ ആദ്യത്തെത് ആണ് ഗരിബ് കല്യാൺറോസ്ഗാർ അഭിയാൻ.

ബീഹാറിലെ ഖഗാരിയ ജില്ലയിലുള്ള തെലിഹാർ ഗ്രാമത്തിൽ നേരിട്ട് പങ്കെടുത്ത് ഉദ്ഘാടനം ചെയ്യാൻ തിരുമാനിച്ചിരുന്ന പദ്ധതി വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഇതരസംസ്ഥാനസംസ്ഥാന തൊഴിലാളികൾ കേന്ദ്രസർക്കാരിന് ബാധ്യതയല്ലെന്നും അവരുടെ ക്ഷേമം ഉറപ്പാക്കൽ കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also: ചൈനയുടെ ഭൂമിയായിരുന്നെങ്കിൽ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ നഷ്ടമായത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി

ഗ്രാമങ്ങളിൽ മടങ്ങിയെത്തിയ ഇതരസംസ്ഥാനസംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനും, ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി 50,000 കോടി രൂപാ മുതൽമുടക്കിൽ 25 വ്യത്യസ്തതരത്തിലിലുള്ള പ്രവൃത്തികളുടെ വേഗത്തിലുള്ള നടപ്പാക്കൽ ആണ് ഗരിബ് കല്യാൺറോസ്ഗാർ അഭിയാൻ. 12 വ്യത്യസ്ത മന്ത്രാലയങ്ങളുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പദ്ധതി. ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഉദ്ഘാടന വേളയിൽ സംവദിച്ചു. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് നവംബറിൽ നടക്കും. ഇതിന് മുന്നോടിയായുള്ള ഒരു കൂട്ടം ഉദ്ഘാടന പദ്ധതികളുടെ തുടക്കമാണ് ഇന്നത്തേത്.

narendra modi, migrant workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top