ചൈനയുടെ ഭൂമിയായിരുന്നെങ്കിൽ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ നഷ്ടമായത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി

rahul gandhi

അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അതിർത്തി ചൈനയുടെ തള്ളിക്കയറ്റത്തിന് മുന്നിൽ അടിയറവ് വച്ചെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആർക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു. ഇന്ത്യാ-ചൈന പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി ഇന്ത്യൻ മണ്ണ് ചൈനീസ് തള്ളിക്കയറ്റിന് മുന്നിൽ സമർപ്പിച്ചു,

ചൈനയുടെതാണ് ഭൂമിയെങ്കിൽ

1. ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്?
2. അവർ എവിടെ കൊല്ലപ്പെട്ടു?

ഇങ്ങനെ രാഹുൽ കുറിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് രാഹുലിന്റെ ട്വീറ്റ്.

ഇന്ത്യയുടെ പ്രദേശങ്ങളിൽ ചൈനീസ് സാന്നിധ്യം ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. എന്നാൽ അത് അങ്ങനെയായിരുന്നെങ്കിൽ മെയ് 5നും ആറിനും നടന്ന ബഹളം എന്തായിരുന്നുവെന്ന് മുൻകേന്ദ്രമന്ത്രി ചിദംബരം ചോദിച്ചു. അടുത്ത മാസം 16നും 17നും സൈനികർ തമ്മിൽ സംഘർഷം നടന്നത് എന്തുകൊണ്ടാണെന്നും രാജ്യത്തിന് 20 ജീവൻ ബലികഴിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്നും ചിദംബരം ചോദിച്ചു. അതിർത്തിയിൽ കടന്നുകയറ്റമോ ലംഘനമോ ഇല്ലായിരുന്നുവെങ്കിൽ പിന്നെഎന്തിനാണ് ഇരുവിഭാഗവും പട്ടാളക്കാരെ അണിനിരത്തുന്നതിനെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നു? പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയ്ക്ക് ക്ലീൻ ചീറ്റാണോ നൽകിയതെന്നും അങ്ങനെയാണെങ്കിൽ ചൈനയുമായി എന്താണ് ചർച്ച ചെയ്യാനുള്ളതെന്നും മേജർ ജനറൽ തലത്തിൽ എന്തിനെപ്പറ്റിയാണ് ചർച്ചയെന്നും ചിദംബരം ചോദിച്ചു.

 

rahul gandhi, nerendra modi, india- china

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top