ഈ ദശകത്തിലെ കാണാനാകുന്ന ആദ്യസൂര്യഗ്രഹണം സംസ്ഥാനത്ത് ദൃശ്യമായി

first eclipse in the decade also seen in state

ഈ ദശകത്തിലെ കാണാനാകുന്ന ആദ്യസൂര്യഗ്രഹണം സംസ്ഥാനത്ത് ദൃശ്യമായി. രാവിലെ പത്തേകാലോടെയാണ് കേരളത്തില്‍ ഭാഗികമായി സൂര്യഗ്രഹണം ആരംഭിച്ചത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സൂര്യഗ്രഹണം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

പത്തേകാലോടെ ആരംഭിച്ച സൂര്യഗ്രഹണം 11.40ഓടെ സംസ്ഥാനത്ത് കാണാന്‍ കഴിയുന്നതിന്റെ പരമാവധിയായി. സൂര്യബിംബത്തിന്റെ 34 ശതമാനത്തിലേറെ ഭാഗം ചന്ദ്രന്‍ മറയ്ക്കുന്ന ദൃശ്യമാണ് കാണാനായത്. തിരുവനന്തപുരത്ത് മേഘാവൃതമായ അന്തരീക്ഷമായിരുന്നതിനാല്‍ തുടക്കത്തില്‍ കാഴ്ച മറഞ്ഞെങ്കിലും, പിന്നീട് ആകാശം തെളിഞ്ഞു. ഭാഗിക സൂര്യഗ്രഹണം മൂന്നു മണിക്കൂറോളം നീണ്ടുനിന്നു.

കൊവിഡ് കാലമായതിനാല്‍ തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഫേസ്ബുക്കിലൂടെ സൂര്യഗ്രഹണം കാണാന്‍ അവസരം ഒരുക്കിയിരുന്നു. സംസ്ഥാനത്തെ മറ്റിടങ്ങളിലും ശാസ്ത്ര സംഘടനകളും കുട്ടികള്‍ക്കായി സൂര്യഗ്രഹണം കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.

 

Story Highlights: first eclipse in the decade also seen in state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More