പുരി രഥോത്സവം വിലക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ നടത്തിപ്പുകാരന്‍ സുപ്രിംകോടതിയില്‍

കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ പുരി രഥോത്സവം വിലക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ നടത്തിപ്പുകാരന്‍ സുപ്രിംകോടതിയെ സമീപിച്ചു. 1919ലെ സ്പാനിഷ് ഫ്‌ളൂ കാലത്ത് പോലും രഥയാത്ര വിലക്കിയിട്ടില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന അന്ത്യാപേക്ഷിതമായ ആചാരത്തിന്റെ ഭാഗമാണ്. രഥയാത്ര നടത്താതിരുന്നാല്‍ ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെടുമെന്നും പട്ടാജോഷി മഹാപാത്ര സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിച്ചേക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് രഥയാത്ര വിലക്കിയത്. രഥയാത്ര അനുവദിച്ചാല്‍ പുരി ജഗന്നാഥന്‍ മാപ്പ് നല്‍കില്ലെന്നും നിരീക്ഷിച്ചിരുന്നു.

 

 

Story Highlights: Petition in supreme court seeking revocation of Puri Rathsavam order

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top