Advertisement

ഹസാര്‍ഡ് വാണിംഗ് സിഗ്നല്‍ ഉപയോഗിക്കേണ്ടത് എപ്പോള്‍…? അനാവശ്യമായി ഉപയോഗിച്ചാല്‍ പിഴ ഈടാക്കുമോ..?

June 22, 2020
Google News 1 minute Read
hazard lights

പെരുമഴയത്തും, സിഗ്‌നലില്‍ നേരെ പോവാനും, മറ്റ് അനാവശ്യ സമയങ്ങളിലും ഒക്കെ വാഹന ഡ്രൈവര്‍മാര്‍ നാല് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് (hazard light) ഇട്ട് പോകാറുണ്ട്. ഹസാര്‍ഡ് വാണിംഗ് ലൈറ്റ് ഇടേണ്ടത് എപ്പോഴാണെന്ന് പലര്‍ക്കും അറിയില്ലെന്നത് ഒരു യഥാര്‍ത്ഥ്യമാണ്. അനാവശ്യ അവസരത്തില്‍ ഒരിക്കലും ഹസാര്‍ഡ് വാണിംഗ് സിഗ്‌നലല്‍ ലൈറ്റ് ഇടരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദാഹണത്തിന് മഴ / മഞ്ഞ് സമയങ്ങളില്‍, ജംഗ്ഷനില്‍ നേരെ പോവാന്‍ തുടങ്ങിയ സമയങ്ങളില്‍ ഹസാര്‍ഡ് വാണിംഗ് ലൈറ്റുകള്‍ ഉപയോഗിക്കരുത്.

ഹസാര്‍ഡ് വാണിംഗ് സിഗ്‌നല്‍ ലൈറ്റ് തെളിയിക്കേണ്ട സന്ദര്‍ഭങ്ങള്‍.

1. വാഹനം യാന്ത്രിക തകരാര്‍ സംഭവിച്ചോ, ടയര്‍ മാറ്റിയിടാനോ, അപകടത്തില്‍ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിര്‍ത്തിയിടേണ്ടി വന്നാല്‍.ഈ സമയത്ത് വാണിംഗ് ട്രൈആംഗിളും റോഡില്‍ വെക്കണം.

2. എന്തെങ്കിലും പ്രതികൂല കാലാവസ്ഥയില്‍ വാഹനം റോഡില്‍ ഓടിക്കാന്‍ സാധിക്കാതെ നിര്‍ത്തിയിടേണ്ടി വന്നാല്‍

3 യാന്ത്രിക തകരാര്‍ സംഭവിച്ച വാഹനം കെട്ടിവലിച്ച് കൊണ്ടുപോവുമ്പോള്‍ രണ്ട് വാഹനങ്ങളിലെയും (കെട്ടിവലിക്കാന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെയും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെയും) ഹസാര്‍ഡ് വാണിംഗ് ലൈറ്റ് ഓണാക്കിയിടണം.

മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലല്ലാതെ ഒരു വാഹനത്തില്‍ ഹസാര്‍ഡ് വാണിംഗ് സിഗ്നല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് പിഴ അടയ്‌ക്കേണ്ടി വരുന്ന ഒരു ട്രാഫിക് നിയമ ലംഘനമാണ്.

Story Highlights: Hazard Warning Signal use

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here