ഗൽവാൻ സംഘർഷത്തിൽ കമാൻഡിംഗ് ഓഫീസിർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ചൈന

ഗൽവാൻ അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ചൈന. അതിർത്തിയിൽ ഇന്ത്യൻ സേനാ മേധാവികളുമായി നടത്തിയ ചർച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഇന്ത്യ ചൈന അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്താൻ കരസേനാ മേധാവി ജനറൽ മുകുന്ദ് നരവനെ ഇന്ന് ലഡാക്കിലെത്തും. ഇന്നലെ ഡൽഹിയിൽ മുകുന്ദ് നരവനയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നേരിട്ട് ലഡാക്കിൽ എത്തുന്നത്.

അതിനിടെ, അതിർത്തി സംഘർഷത്തിന് ശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരും ഇന്ന് കൂടിക്കാഴ്ച നടത്തും. റഷ്യ കൂടിയുള്ള വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് ഇരുവരും മുഖാമുഖം വരിക. അതിർത്തിയിലെ 32 റോഡ് നിർമാണ പദ്ധതികൾ വേഗത്തിലാക്കാനും ആഭ്യന്തരമന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി.

read also: ചൈന ഏറ്റവും അധികം ഭൂമി കൈയ്യേറിയത് കോൺഗ്രസ് ഭരണകാലത്ത്: ജെ പി നദ്ദ

Story highlights- india china clash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top